ഈ ബ്ലോഗ് തിരയൂ

2011 ഒക്‌ടോബർ 24, തിങ്കളാഴ്‌ച

ഹോമിയോപ്പതി അമ്മാമന്‍

നീണ്ട് മെലിഞ്ഞആകൃതിയും കറുത്ത് ചുരുണ്ട തലമുടിയുംനല്ലണം നീലം മുകകി വെളുപ്പിച്ച ടെര്‍ലിന്ശര്ടുമിട്ടു, കൈലൊരു കറുത്ത് നീണ്ട ബാഗുമായി ഒമ്യോപ്പതി അമ്മാമന്‍ വരുന്നത് കണ്ടാല്‍ ഞങ്ങള്‍പുരമെരീലേ കുട്ടികള്‍ക്ക്പനിയും ശ്വാസം മുട്ടലും പകുതി ഭേദമാവും. ക്ലിനിക്കില്‍വന്നാല്‍ നീണ്ട വാലുള്ള കുട ഒരു പട്ടികയില്‍ തൂക്കി കാണുന്നവരോടെല്ലാം മണിമുഴങ്ങുന്ന ചിരിയില്‍ എന്താടോ എന്നന്വേഷിച്ചു തെക്ക് ഭാഗത്തുള്ള സിമെന്റ് കോണികയറി തന്ടെ മുകളിലുള്ള മുറിയിലേക്ക്പോകും .
താഴെ കമ്പോണ്ടര് പത്രം വായിക്കുകയും മുതിര്‍ന്നവരോട് സംസാരിക്കുകയും ചെയ്തിക്കുന്നുണ്ടാവും.ഒമിയോപ്പതിഅമ്മാമന്‍ വന്നാല്‍ സിനിമക്ക് ടിക്കെട്ടെടുക്കനെന്ന മാതിരി ഞാന്‍ ഒടിക്കയരും .ഓടിയാല്‍ കിതക്കുമായിരുന്നിട്ടും ഓടും.
നീണ്ട ചോദ്യങ്ങള്‍ക്ക്ശേഷം മരുന്നെഴുതിതരും.പിന്നെ കാമ്പോണ്ടാരെ കാണാനുള്ളധൃതി.മരുന്ന് പായ്ക്ക് ചെയ്യ്തുകൊണ്ട് അച്ഛന്‍ സ്കൂളില്‍ പോയോ ,നീ വീണ്ടും കുളത്തില്‍ കുളിച്ചോ എന്നൊക്കെ കാമ്പോണ്ട്ദര്‍നമ്പ്യാര്‍ചോതിക്കും.
ചിലപ്പോള്‍ പണം കൊടുക്കും,ചിലപ്പോള്‍ അച്ഛന്‍ തരും എന്ന് പറയും.
ക്ലിനിക്കില്‍ നിന്ന് അടുത്ത പറമ്പിലാണ്എന്റെ വീട്.ചെറുപ്പത്തിലെ തുടങ്ങിയ ശ്വാസം മുട്ടല്‍ എന്റെ ബാല്യം മുഴുവന്‍ ഭയത്തിന്റെ നിഴലിലാക്കി.ആഴ്ചയില് കുറഞ്ഞത്‌ രണ്ടു ദിവസമെങ്ങിലും കിടക്കയിലയിരിക്കും.പത്താം ക്ലാസ്സ്‌കഴിയുന്നത്‌ വരെ അത് തുടര്‍ന്നു.അതുവരെ തളരാതെ എനിക്ക്ധൈര്യം ഹോമിയോ ഗുളികയിലാക്കി തന്നത് എന്റെ ഹോമിയോപ്പതി അമ്മമാനാണ് .
അലോപ്പതി ഡോക്ടര്‍മാര്‍ അന്ന് നാദാപുരത്ത്മാത്രമാണ് ഉണ്ടായിരുന്നത്.പുരമേരിയില്‍ നിന്ന് മൂന്നു കി.മി.അകലെയാണ് നാദാപുരം.മുസ്ലീമുങ്ങള്‍ നിറയെ ഉള്ള സ്ഥലമാണ് നാദാപുരം.അത് കൊണ്ടാണോ എന്തോ അവിടെയാണ് ആദ്യം പൊറോട്ട ഉണ്ടാക്കിയിരുന്നത്..ഒന്ന് രണ്ടു പ്രാവശ്എന്റെഎന്നെ ആസ്പത്രിയിലേക്ക് മാറ്റുമ്പോള്‍ എനിക്ക് അച്ഛന്‍പൊറോട്ടയുംമുട്ടക്കറിയും വാന്നിത്തന്നത് ഓര്‍മയുണ്ട്.ആയിഷഹോസ്പിറ്റലില്‍ കിടന്നു കഴിച്ച പൊറോട്ട എന്റെ വിഷമങ്ങളെല്ലാം മറ്റും.ഹോസ്പിറ്റലില്‍ പോയി ഇഞ്ഞുക്റേന്‍ ഇട്ടാല്‍ പിന്നെ പത്തു മിനുട്ടില്‍ കുളിരുള്ള ശ്വാസം എന്റെ നെഞ്ഞിനെ സ്വന്തമാക്കും.തല പോക്കന്‍ കഴിയാതിരുന്ന എനിക്കു കളിക്കാനുംഓടാനും തോന്നും .കട്ടിലിന്റെ അറ്റത്തുകാല് മുട്ടുമ്പോള്‍ഞാന്‍ വലിയ മനുഷ്യനായെന്നുംതോന്നും.നേഴ്സ് യൂണിഫോമില്‍ സ്ത്രീകള്‍ക്ക് വരുന്ന സൌന്ദര്യം ഇടം കണ്ണില്‍ നോക്കും.
എവിടുന്നോ സംഘടുപ്പിച്ച പണം അടച്ചു ആസ്പത്രിയില്‍ നിന്നിറങ്ങുമ്പോള്‍ എനിക്കു ഹോമിയോപതി അമ്മാമനെ കാണണമെന്ന് തോന്നും.അമ്മാമന്റെ ഗുളികകള്‍ ആയ്ഷാഹോസ്പിറ്റലിലെ ഇന്ജക്ഷന്നു മുന്നില്‍ അലിഞ്ഞില്ലതകുന്നത് പോലെ തോന്നും.അമ്മാമന്‍ വെള്ള കൊട്ടിടാത്തത് കൊണ്ടായിരിക്കും,ജ്ഞാന്‍സമാധാനിക്കും.
ബസ്സിറങ്ങിഞങ്ങളുടെവീട്ടിലേക്കു റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ ക്ലിനിക്കിന്റെമുകലിലത്തെ ജന്നലില്‍ അമ്മാമന്റെ ചിരിക്കുന്ന മുഖം.എന്റെ ചിരി അമ്മാമന്റെ മുഖത്തിന്‌ തിളക്കം കൂട്ടും.
നാട്ടിലെ എല്ലാ ആളുകളും അമ്മാമനെ ദിവസവും കാണുകയും സംസാരിക്കുന്നതും എന്റെ നാട്ടിലെ പതിവാണ്.രാഷ്ട്രീയം മുതല്‍ നാട്ടിലെ എല്ലാ കാര്യങ്ങളും അവിടെ ചര്‍ച്ച ചെയ്യപ്പെടും.ബസ്സ് കത്ത് നില്‍കുന്ന സ്ഥലം കൂടെയാണ് ക്ലിനിക്‌.
എല്ലാ ദിവസവും ഉച്ചയാകുമ്പോള്‍ ഒരു വലിയ ടിഫ്ഫന്‍ കാരയാരുമായ് അമ്മമാണ്ടേ ഉച്ചഭക്ഷണം സൈക്ലില്‍ ഒരാള്‍ കൊണ്ട് വരും.ആറു മണി വരെയേ ക്ലിനിക്കുണ്ടാവൂ.ചില ദിവസങ്ങളില്‍ ഞങ്ങളുടെ വീട്ടില്‍ വന്നു കുറച്ചു നേരം സംസാരിക്കും.പിന്നെപ്പിന്നെ അമ്മാമന് തിരക്ക് കൂടി .അമ്മമാണ്ടേ മകന്‍ നരേന്ദ്രന്‍ സഹായിയായി കൂടി.
അക്കാലത്താണ് ഇന്ഗ്ലിഷ് ഡോക്ടര്‍ പുരമേരിയില്‍ വന്നത്.എന്ന്പതിലനെന്നു തോന്നുന്നു അത്.ഇന്ഗ്ലിഷ് ഡോക്ടറും ഒമിയോ ഷാപ്പിന്റെ തൊട്ടടുത്താണ് വന്നത്.പക്ഷെ സമയം കാലത്തും ഉച്ചക്കും രാത്രിയും ഒക്കെയാണ്.അന്നാണ് മനുഷ്യന് രോഗം കൂടിയത് എന്ന് തോന്നുന്നു.അവിടെയും ഇവിടെയും തിരക്ക്. സംസാരിക്കാത്ത എമ്ബീ.ബീ.എസ്സുകാരനും,സംസാരത്തില്‍ കൂടെ അസുഖം ഭേദമാക്കുന്ന ഹോമിയോ അമ്മാമനും.
ഞാന്‍ വലുതായപ്പോള്‍ നാട്ടിലെങ്ങും ഹിന്ദു സക്തീകരനതിണ്ടേ ആരംബംയിരുന്നു.ഞാന്‍ പുരമെരിയിലെ ഹിന്ദു എകീകരണത്തില്‍ പ്രവര്‍ത്തിക്കുന്ന കാലം.ഞാനും മറ്റു ഹിന്ദു സേവകരും ഞങ്ങളുടെ പരിപാടികള്‍ അപ്പപ്പോള്‍ അറിയിക്കാന്‍ ക്ലിനിക്കില്‍ പോകും.ഞങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അവിടെ പോകാന്‍ സ്വാതന്തൃം അമ്മാമന്‍ തന്നു,ഉപദേസങ്ങളും.
തൊണ്ണൂറില്‍ ഓട്ടോറിക്ഷ വന്നപ്പോള്‍ മുതല്‍ അമ്മാമന്‍ ക്ലിനിക്കിലെക്കുള്ള വരവും പോക്കും ഒട്ടോയിലാക്കി.പിന്നെ നിത്യവും മുടക്കാത്ത അമ്പല ദരസനതിന്നു മാത്രം നടന്നു പോകും.
എന്നെ ഏറെ സ്വാധീനിച്ച വ്യക്തി ഹോമിയോപ്പതി അമ്മമാനാണെന്ന് ഞാന്‍ പറയും.ഇന്ന് ക്ലിനിക്കില്‍ പോകരില്ലെങ്കിലും വീട്ടിലിരുന്നു ചികിത്സിക്കുന്ന അമ്മാമന് എന്റെ മനസ്സില്‍ ഒരു കര്‍മ യോഗിയുടെ രൂപമാണ്‌.






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ